വായനാദിനത്തിൽ ളാക്കാട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ കൊച്ചു കൂട്ടുകാർക്ക് പൂർവ്വ വിദ്യാർത്ഥിയുടെ അക്ഷരപ്പൊതി 

കോട്ടയം : വായനാദിനത്തിൽ നാലാം ക്ലാസ് വരെ പഠിച്ച ഗവൺമെൻറ് എൽ പി സ്കൂളിലേക്ക് അക്ഷരപ്പൊതിയുമായി  എത്തിയത് എം.ജി.എം. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിനാഥ് വി.ജി.യാണ്. വായനയ്ക്ക് ശേഷം സമാഹരിച്ചു വെച്ചിരുന്ന  ബാലപ്രസിദ്ധീകരണങ്ങളും കൃപ അമ്പാടിയുടെ ഏറ്റവും പുതിയ ബാലസാഹിത്യ നോവലായ #മൺപാവ@സിനി ഫൈൽസ് എന്ന കൃതി  ഉൾപ്പെടെയുള്ള പുസ്തകങ്ങളും ഈ   അക്ഷരപ്പൊതിയിലെ വിഭവങ്ങളായിരുന്നു. ഗവ. എൽ. പി. സ്കൂളിൽ നടന്ന വായനദിനാഘോഷത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത കുമാരിക്ക് അക്ഷരപ്പൊതി കൈമാറി.

Advertisements

Hot Topics

Related Articles