തിരുവല്ല : മില്‍മ നെയ് കയറ്റുമതി ഉദ്ഘാടനം ജൂലൈ 10 തിങ്കളാഴ്ച നടക്കും. പത്തനംതിട്ട മില്‍മ ഡയറിയില്‍ ഉല്‍പാദിപ്പിക്കുന്ന നെയ് വിദേശ രാജ്യങ്ങളില്‍ വിപണനം ചെയ്യുന്നതിന് ലൈസന്‍സ് ലഭിച്ചതിന്റെ എക്‌സ്‌പോര്‍ട്ട് ഉദ്ഘാടന കര്‍മം ഇന്ന് (ജൂലൈ 10) ഉച്ചകഴിഞ്ഞ് മൂന്നിന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും.
പത്തനംതിട്ട ഡയറി അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കയറ്റുമതിക്കുള്ള ആദ്യ കണ്‍സൈന്‍മെന്റ് കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷീരകര്‍ഷകര്‍ക്കുളള വിവിധ ധനസഹായ പദ്ധതികളുടെ വിതരണോദ്ഘാടനവും നടക്കും. ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, മില്‍മ ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.