ദില്ലി: മെനുവിൽ രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾക്ക് അധികവില ഈടാക്കുമ്പോൾ പിന്നെയും സർവീസ് ചാർജ് വേണമെന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ദില്ലി ഹൈക്കോടതി. ഹോട്ടലുകളും റെസ്റ്റോറന്റുകളും സർവീസ് ചാർജ് നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് കോടതി ശക്തമായ ചോദ്യം ഉന്നയിച്ചത്.
ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായയും തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ദേശീയ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI), ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (FHRAI) എന്നിവയുടെ അഭിഭാഷകരോട് വിശദീകരണം തേടിയത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുതാൽപര്യത്തിനു വിരുദ്ധവും അന്യായമായ കച്ചവടരീതിയും ആണെന്ന് ചൂണ്ടിക്കാട്ടി നിർബന്ധിത സർവീസ് ചാർജ് നിരോധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിന്മേലുള്ള അപ്പീൽ ആണ് ഇപ്പോൾ പരിഗണനയിൽ. റെസ്റ്റോറന്റിലെ ബിൽ മൂന്ന് ഘടകങ്ങളായി – ഭക്ഷണം, റെസ്റ്റോറന്റ് നൽകുന്ന അനുഭവം, സേവനം – ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.’ഒരു പ്രത്യേക അനുഭവം നൽകുന്നതിൽ സേവനം തന്നെ ഉൾപ്പെടുന്നില്ലേയെന്ന്’ കോടതി ചോദിച്ചു. വെറും 20 രൂപ വിലയുള്ള വെള്ളക്കുപ്പിക്ക് 100 രൂപ ഈടാക്കുന്ന സാഹചര്യത്തിൽ, സേവനങ്ങൾക്ക് വീണ്ടും പ്രത്യേക ചാർജ് ഏൽപ്പിക്കുന്നതു എന്തെന്ന് കോടതി വ്യക്തമാക്കാൻ ആവശ്യപ്പെട്ടു.