മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം; മന്ത്രി ജെ.ചിഞ്ചു റാണി നിർവ്വഹിക്കും

പത്തനംതിട്ട ജില്ലയില്‍ 2021 ഒക്ടോബര്‍ 16 മുതല്‍ 22 വരെയുള്ള കാലയളവിൽ മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്ക് നല്കുന്ന ധനസഹായത്തിന്റെ ആദ്യഘട്ട ജില്ലാതല വിതരണോദ്ഘാടനം നവംബര്‍ 25 വ്യാഴാഴ്ച നടക്കും. കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നാളെ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി  ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശികന്‍ പദ്ധതിയെപ്പറ്റി വിശദീകരണം നടത്തും. 

Hot Topics

Related Articles