തിരുവനന്തപുരം : വായ്പാ പരിധി നിയന്ത്രണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.കൂടിയാലോചനകളും നിയമോപദേശവും ഉള്‍പ്പെടെ എല്ലാം കിട്ടിയ ശേഷം മുന്നോട്ട് പോകും. 20000 കോടിയാണ് കടമെടുപ്പ് പരിധിയെന്ന മുൻ നിലപാട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ട്. അര്‍ഹിക്കുന്ന ധനസഹായം ചോദിച്ച് വാങ്ങാൻ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മാധ്യമങ്ങളുടെ വലിയ സഹായം വേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഇടതു സര്‍ക്കാരിന് കെഎസ്‌ആര്‍ടിസിയുടെ ആകെ ബാധ്യത ഏറ്റെടുക്കാനാകില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുള്ള വഴികള്‍ സ്വയം കണ്ടെത്തണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുക്കും. എന്നാല്‍ പണലഭ്യത പ്രശ്നമാണ്. അത് കിട്ടുന്ന മുറക്ക് ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കും പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ സംശയമുണ്ട്. അത് പരിശോധിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഇപ്പോള്‍ പറയുന്നവരാണ് അത് നടപ്പിലാക്കിയതെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടാണ് സിപിഐഎമ്മിന്റേതെന്ന്, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയായ അദ്ദേഹം പറഞ്ഞു. സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തില്‍ സഹകരിക്കാവുന്നവരെ സഹകരിപ്പിക്കും. പ്രതിപക്ഷ നേതാവ് ആശങ്ക കൊണ്ടാണ് സിവില്‍ കോഡ് വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവിനോടാണ് പ്രതിപക്ഷ നേതാവ് ആദ്യം ചോദിക്കണ്ടത്. പൗരത്വ നിയമ ഭേദഗതി സമരങ്ങളിലെടുത്ത കേസിന്റെ കാര്യം പറയുന്നത് ഇപ്പോള്‍ പറയുന്നത് ബാലിശമാണ്. നടപടിക്രമം നോക്കിയാണ് കേസ് പിൻവലിക്കുന്നത്. ഇത്ര പേരുടെ പേരിലെ കേസ് പിൻവലിക്ക് എന്നു പറഞ്ഞാല്‍ അത് ചെയ്യാൻ കഴിയില്ലെന്നും മന്ത്രി കെ എൻ ബാലഗോപാല്‍ വ്യക്തമാക്കി.