കേരള മാതൃക ലോകശ്രദ്ധനേടും ; വികസിത നാടുകൾക്കൊപ്പം കേരളത്തിന്റെ പേരും ഇടം പിടിക്കും ; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വികസിത നാടുകള്‍ക്കൊപ്പം കേരളത്തിന്റെ പേരും ഇടംപിടിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാകുമെന്നും വ്യവസായം, ടൂറിസം, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഒത്തുചേരുമ്പോള്‍ കേരള മാതൃക ലോകശ്രദ്ധനേടുമെന്നും മന്ത്രി പറഞ്ഞു.

Advertisements

തിരുവനന്തപുരം കാട്ടക്കട നിയോജകമണ്ഡലത്തിലെ ജനകീയ പദ്ധതികളുമായി ബന്ധപ്പെട്ട് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജനവിഭാഗങ്ങളുടേയും ജീവിതം ഗുണമേന്മയുള്ളതാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. സന്തോഷമുള്ള ഒരു തലമുറയായിരിക്കണം ഇനി ഉണ്ടാകേണ്ടതെന്നും അടിസ്ഥാനപരമായ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമ്പോള്‍ സന്തോഷമുള്ളവരുടെ നാടായി കേരളം മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles