കോട്ടയത്ത് ‘അംഗസമാശ്വാസ നിധി’ ഏഴാംഘട്ട ധനസഹായ വിതരണം നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക്; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിക്കും

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗസമാശ്വാസ നിധി ഏഴാംഘട്ട ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (തിങ്കൾ, സെപ്റ്റംബർ 8) ഉച്ചയ്ക്ക് 2 മണിക്ക് സഹകരണ-ദേവസ്വം-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും.പൊൻകുന്നം വർക്കി സ്‌മാരക ഹാളിൽ (സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം) നടക്കുന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും

Advertisements

“ജില്ലയിൽ 36.60 ലക്ഷം രൂപ വിതരണവും”


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനതലത്തിൽ ഏഴാംഘട്ടത്തിൽ 1100 അംഗങ്ങൾക്ക് 2,42,70,000/- രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതിൽ കോട്ടയം ജില്ലയിലെ 162 അംഗങ്ങൾക്ക് 36,60,000/- രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗുരുതര രോഗബാധിതർക്കും വരുമാനം മൂന്ന് ലക്ഷത്തിൽ താഴെ മാത്രമുള്ള അംഗങ്ങൾക്കുമാണ് ഈ സഹായം.അർബുദം, വൃക്കരോഗം, കരൾരോഗം, ഹൃദയ ശസ്ത്രക്രിയ, എച്ച്.ഐ.വി, അപകടം മൂലം ശയ്യാവലംബരായവർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് 50,000 രൂപവരെ തിരിച്ചടയ്ക്കേണ്ടതില്ലാത്ത സഹായം ലഭ്യമാക്കുന്നത്.

“സംസ്ഥാന അവാർഡിന് അർഹരായ സംഘങ്ങൾക്ക് ആദരവ്”

സമ്മേളനത്തിൽ സംസ്ഥാനതല അവാർഡിന് അർഹരായ സഹകരണ സംഘങ്ങളെ മന്ത്രി അനുമോദിക്കുകയും അവാർഡ് വിതരണം ചെയ്യുകയും ചെയ്യും.

പാമ്പാടി സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നം. 831)

പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് (ക്ലിപ്തം നം. 3969)

കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം (ക്ലിപ്തം നം. കെ 764)

“സമ്മേളനത്തിൽ പങ്കെടുക്കുന്നവർ”

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ, ജോൺസൺ പുളിക്കീൽ, റ്റി.സി. വിനോദ്, ജെയിംസ് വർഗ്ഗീസ്, ജോസ് ടോം, ജയമ്മ പോൾ, വി.എം. പ്രദീപ്, സി.ജെ. ജോസഫ് എന്നിവരും ആശംസകൾ അർപ്പിക്കും.ജോയിന്റ് രജിസ്ട്രാർ (ജനറൽ, കോട്ടയം) സലിം പി.പി. സ്വാഗതം ചൊല്ലുകയും, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം, കോട്ടയം) വിജയകുമാർ കെ.സി. നന്ദി രേഖപ്പെടുത്തുകയും ചെയ്യും.

Hot Topics

Related Articles