“ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിൽ; കുട്ടി ഉൾപ്പെടെ 3 പേർ അതീവ ഗുരുതരാവസ്ഥയിൽ; കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി”യതായി മന്ത്രിമാർ

കൊച്ചി: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ ജനങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണെന്നും മന്ത്രിമാരായ കെ.രാജൻ, വാസവൻ, ആൻ്റണി രാജു എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അപകടത്തിൽ പരിക്കേറ്റവരിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.

Advertisements

ഒരു കുട്ടി, കുട്ടിയുടെ അമ്മ, ഒരു പുരുഷൻ എന്നിവർക്ക് 80,90 ശതമാനം പൊളളലേറ്റിട്ടുണ്ട്. ഇവർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്നും അറിയിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. സാമൂഹ്യ മാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിമാർ അറിയിച്ചു. അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.