കുമ്മനം: മിസ്ബാഹ് വെൽഫെയർ സെന്റർ വാർഷികവും വീടുകളുടെ താക്കോൽ ദാനവും ഏപ്രിൽ 28 ഞായറാഴ്ച നടക്കും. മിസ്ബാഹ് വെൽഫെയർ സെന്റർ നിർമ്മിക്കുന്ന രണ്ട് വീടുകളുടെ താക്കോൽദാനവും പൊതുസമ്മേളനവുമാണ് നടക്കുക. കുമ്മനം മുസ്ലീം ജമാ അത്ത് മദ്രസാ ഹാളിലാണ് ചടങ്ങുകൾ നടക്കുക. താഴത്തങ്ങാടി ചീഫ് ഇമാം മൗലവി മുഹമ്മദ് ഷഫീഖ് ഫാളിൽ മന്നാനി ഉദ്ഘാടനം ചെയ്യും. മിസ്ബാഹ് പ്രസിഡന്റ് സി.കെ അഷറഫ് ചാരത്ര യോഗത്തിൽ അധ്യക്ഷത വഹിക്കും. ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി അബൂബക്കർ ഹസ്രത്ത് താക്കോൽദാനം നിർവഹിക്കും. കുമ്മനം ജുംഅ മസ്ജിദ് ചീഫ് ഇമാം മൗലവി മുഹമ്മദ് ഷാഫി നജ്മി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തും. മിസ്ബാഹ് ട്രഷറർ ഷിഹാബ് കറുത്തേരി സ്വാഗതം ആശംസിക്കും. ഡി.കെ.എൽ.എം. മേഖലാപ്രസിഡന്റ് ഹാഫിസ് ത്വാഹാ മൗലവി അൽഹസനി, മിസ്ബാഹ് സ്ഥാപകൻ ഹാഫിസ് ഹുസൈൻ മൗലവി അൽകൗസരി, ശരീഅത്ത് ജുംഅ മസ്ജിദ് പ്രസിഡന്റ് ഹാഫിസ് നൗഫൽ മൗലവി അൽഖാസിമി, തബ്ലീഗ് മസ്ജിദ് ഇമാം ഹാഫിസ് അയ്യൂബ് മൗലവി അൽഖാസിമി, താഴത്തങ്ങാടി ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് , കുമ്മനം ജമാഅത്ത് പ്രസിഡന്റ് അജാസ് ഷാ, തച്ചാട്ട്, എം.ഇ.എസ് നൂറുദ്ദീൻ മേത്തർ തർബിയത്തുൽ മസാക്കിൻ സംഘം പ്രസിഡന്റ് ഹാരിസ് ബാബു, ഇബ്റാഹിം മൗലാന ഫൗണ്ടേഷൻ നാസർ ചാത്തൻകോട്ട് മാലി, റ്റി.എം.സി.എഫ്. സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ, എം. എസ്. എസ്. പ്രസിഡന്റ് ഷംസുദ്ദീൻ ഇല്ലിമൂട്ടിൽ, മിസ്ബാഹ് സെക്രട്ടറി നൗഷാദ് വടക്കേടത്ത് മാലി നന്ദി പറഞ്ഞു.