പത്തനംതിട്ട: നിരണത്ത് കാണാതായ അമ്മയുടെയും രണ്ട് പെണ്‍മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നിരണം സ്വദേശിനി റീന കെ. ജയിംസ്, മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് പതിനൊന്ന് ദിവസമായി കാണാതായത്.ആലുംതുരുത്തിയില്‍ നിന്ന് സ്വകാര്യ ബസില്‍ കയറുന്ന ദൃശ്യവും, തുടര്‍ന്ന് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്ന ദൃശ്യങ്ങളുമാണ് ലഭിച്ചിട്ടുള്ളത്.
എങ്കിലും, അതിന് ശേഷമുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം വാടക വീട്ടിലാണ് റീനയും മക്കളും താമസിച്ചിരുന്നത്. റീനയെ കാണുന്നില്ലെന്ന് അനീഷ് ബന്ധുക്കളെ അറിയിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. അപ്പോഴേക്കും കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് റീനയുടെ സഹോദരന്‍ റിയോ പൊലീസില്‍ പരാതി നല്‍കി.മൂന്ന് വര്‍ഷം മുൻപ് റീന, അനീഷിനെതിരെ കുടുംബ കോടതിയില്‍ കേസ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഒത്തുതീര്‍പ്പിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. റീനയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമായി മാറിയതായി പൊലീസ് അറിയിച്ചു.റിയോ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.