മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു :  സെഡ് പി എം മുന്നിൽ 

ഐസോള്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അവസാനത്തേതായ മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യ ട്രെൻഡില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫണ്ടും (എംഎൻഎഫ്) പ്രതിപക്ഷമായ സൊറാം പീപ്പിള്‍സ് മൂവ്മെന്റും (സെഡ് പി എം). ആദ്യ മിനുട്ടുകളില്‍ സെഡ് പി എം ലീഡ് നേടി. തൊട്ട് പിന്നാലെ ഏഴ് സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തി മുഖ്യമന്ത്രി സൊറാംതാങ്കയുടെ എംഎൻഎഫ് തിരിച്ചുവന്നു. നിലവില്‍ 18 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്ബോള്‍ എംഎൻഎഫ് ഒൻപതും സെഡ്‌പിഎം അഞ്ചും കോണ്‍ഗ്രസും ബിജെപിയും രണ്ട് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 40 സീറ്റുകളാണ് മിസോറാം നിയമസഭയിലേക്കുള്ളത്. 21 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. എക്സിറ്റ് പോള്‍ ഫലങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. മൂന്നില്‍ രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എംഎൻഎഫിന് മുൻകൈ പ്രവചിക്കുമ്ബോള്‍ ഒന്നില്‍ സെഡ്‌പിഎമ്മിന് മുൻകൈയെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസും മൂന്നാമത് ശക്തിയായി സംസ്ഥാനത്തുണ്ട്. 2018 തിരഞ്ഞെടുപ്പില്‍ 26 സീറ്റുകളുമായാണ് എംഎൻഎഫ് അധികാരത്തിലെത്തിയത്.

Advertisements

Hot Topics

Related Articles