ആഞ്ഞടിച്ച് മോഖ : ബംഗ്ലാദേശിലെ സെന്റ് മാർട്ടിൻസ് ദ്വീപ് വെളളത്തിനു അടിയിലാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

ധാക്ക: ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റ് തീരംതൊട്ടു സാഹചര്യത്തിൽ ബം​ഗ്ലാദേശും മ്യാൻമറും പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയാണ് പ്രദേശത്ത് . നിരവധിയിടങ്ങളിൽ വെളളക്കെട്ടും രൂപപെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ സെന്റ് മാർട്ടിൻസ് ദ്വീപ് വെളളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ചു ലക്ഷത്തോളം പേരെ ബംഗ്ലാദേശിൽ നിന്ന് ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

Advertisements

അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിലും മഴ ശക്തമായേക്കും. മോഖ ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ല. ബുധനാഴ്ച കേരളത്തിൽ മഴ സജീവമാകുമെന്നാണ് അറിയിപ്പ്.

തെക്ക്-കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിലായാണ് കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 210 കിലോമീറ്റർ വേ​ഗതയിലാണ് കാറ്റ് അടിക്കുക. ചുഴലിക്കാറ്റിനെ തുടർന്ന് ബം​ഗ്ലാദേശും മ്യാൻമറും പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇരുരാജ്യങ്ങളിലും നാലായിരത്തിലധികം സുരക്ഷാ ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്.

രോഹിൻഗ്യൻ അഭയാർഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാർ ജില്ലയിൽ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം നിലയുറപ്പിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Hot Topics

Related Articles