മോദി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി; അതിശക്ത തിരിച്ചുവരവില്‍ ഓഹരി വിപണി; 1971 കോടിയുടെ ഇടപാടുകള്‍ നടന്നു

നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ഇന്ത്യന്‍ ഓഹരി വിപണി അതിശക്തമായ തിരിച്ചുവരവ് നടത്തി.തെരഞ്ഞെടുപ്പ് ഫലം വന്ന ചൊവ്വാഴ്ച ഉണ്ടായ തിരിച്ചടികളെ ഒരു പരിധി വരെ നികത്തുന്നതായിരുന്നു ബുധനാഴ്ചത്തെ കുതിപ്പ്.നാഷണല്‍ സ്റ്റോക്ക് എക്സ് ചേഞ്ചില്‍ (എന്‍എസ് ഇ) 1971 കോടിയുടെ ഇടപാട് ഒരൊറ്റ ദിവസം നടന്നതായി എംഡി അശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഇത് ലോകറെക്കോഡാണെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍ 28.55 കോടിയുടെ ഇടപാടേ നടക്കാറുള്ളൂ. ബുധനാഴ്ച സെന്‍സെക്സ് 2303 പോയിന്‍റ് കയറി 74382 പോയിന്‍റിലേക്ക് ഉയര്‍ന്നു. നിഫ്റ്റി 730 പോയിന്‍റ് കയറി 22,600 പോയിന്‍റിലേക്ക് കുതിച്ചു. എല്ലാ മേഖലയിലെയും ഓഹരികള്‍ കുതിച്ചുയര്‍ന്നു. ബാങ്കുകള്‍, റീട്ടെയ്ല്‍, എഫ് എംസിജി, ഓട്ടോ, മെറ്റല്‍ തുടങ്ങി എല്ലാ മേഖലകളും ഉയര്‍ന്നു. ഐടി മേഖല മാത്രമാണ് ദുര്‍ബലമായത്.

Advertisements

Hot Topics

Related Articles