മോഹൻലാലിന്റെ പുതിയ സിനിമ; സംവിധാനം തരുണ്‍ മൂര്‍ത്തി, നിര്‍മ്മാണം എം. രഞ്ജിത്ത്

മോഹൻലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. തുണ്‍ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. മോഹൻലാലിന്റെ 360മത്തെ സിനിമ കൂടിയാണിത്. ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. നേരത്തെ തന്നെ മോഹന്‍ലാല്‍ സിനിമ ഒരുക്കാന്‍ താന്‍ തയ്യാറെടുക്കുന്ന കാര്യം തരുണ്‍ തുറന്നു പറഞ്ഞിരുന്നു.

Hot Topics

Related Articles