പത്തനംതിട്ടയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് നിയമ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; എബിവിപി പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട : പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി.സംഭവത്തില്‍ എബിവിപി പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തു.കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി അശ്വിൻ പ്രദീപാണ് കേസിലെ ഒന്നാം പ്രതി. പത്തനംതിട്ട സ്വദേശി ആല്‍ബിൻ തോമസിനെ രണ്ടാം പ്രതിയാക്കി കൊണ്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോളജിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. പ്രതികളില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും പെണ്‍കുട്ടി.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തി. അശ്വിൻ്റെ സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. അശ്വിൻ്റെ സുഹൃത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിൻ്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറണമെന്നാണ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

Hot Topics

Related Articles