കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിന് ശേഷം കെ.സുധാകരനെ അറസ്റ്റ് ചെയ്തു. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കെ.സുധാകരനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. രണ്ട് ജാമ്യക്കാരെ വിളിച്ചു വരുത്തിയാണ് ഇപ്പോൾ സുധാകരനെ ജാമ്യത്തിൽ വിട്ടത്. നേരത്തെ ഇദ്ദേഹം കോടതിയെ സമീപിച്ചപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായത്. തുടർന്നാണ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
Advertisements