കോട്ടയം: മൂലവട്ടം ഗസ്റ്റ് ഹൗസിന് സമീപം പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി. മൂലവട്ടം ഗസ്റ്റ് ഹൗസ് റോഡിൽ കെ.യു നഗറിന് സമീപമാണ് പെരുമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. രാത്രിയിൽ എപ്പോഴോ റോഡിലേയ്ക്ക് ഇറങ്ങിയെത്തിയ പാമ്പിന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് എന്ന് സംശയിക്കുന്നു. നാട്ടുകാർ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
Advertisements