ലോക്സഭാ തെരഞ്ഞെടുപ്പ്; പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങൾ ഒമ്പതിടത്ത്

കോട്ടയം : ഏപ്രിൽ 26ന് ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഒമ്പതിടത്താണ് പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങൾ ഉള്ളത്. പാലാ – സെൻ്റ് വിൻസെൻ്റ് പബ്ലിക് സ്കൂ‌ൾ പാലാ, കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം-എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്‌. വൈക്കം, ഏറ്റുമാനൂർ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ, കോട്ടയം-എം.ഡി. സെമിനാരി എച്ച്.എസ്.എസ്, പുതുപ്പള്ളി- ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്,
ചങ്ങനാശേരി(മാവേലിക്കര മണ്ഡലം) -എസ്.ബി. എച്ച്.എസ്.എസ്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) -സെൻ്റ് ഡൊമനിക്‌സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ (പത്തനംതിട്ട മണ്ഡലം) – സെൻ്റ് ഡൊമനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുക ഗവൺമെന്റ് കോളേജ് നാട്ടകത്താണ്.

Hot Topics

Related Articles