കൊതുകിനെ തുരത്താൻ എളുപ്പ വഴി ; കൊതുകുതിരി വാങ്ങി ഇനി കാശ് കളയണ്ട; വെളുത്തുള്ളി കൊണ്ട് ഇങ്ങനെ പരീക്ഷിക്കൂ 

വീടിന്റെ മുക്കിലും മൂലയിലുമെത്തി നമ്മളെ ശല്യം ചെയ്യുന്നവരാണ് കൊതുകുകള്‍. ഡെങ്കിപ്പനി, ജപ്പാൻ ജ്വരം, മലേറിയ, ചിക്കൻ ഗുനിയ പോലുള്ള പല രോഗങ്ങളും ഇവ പരത്തുന്നു.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടാണ് കൊതുകുകള്‍ പെരുകുന്നത്.

കൊതുകുതിരി ഇല്ലാതെ തന്നെ കൊതുകുകളെ അകറ്റാൻ ചില വഴികളുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. മഴവെള്ളവും മറ്റും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ജനലിലും മറ്റും കൊതുകുവലയിട്ടും വീടിനുള്ളില്‍ ഇവ കടക്കാതെ നോക്കാം.വെളുത്തുള്ളിയാണ് കൊതുകിനെ അകറ്റാനുള്ള മറ്റൊരു സൂത്രം. ഇതിന്റെ രൂക്ഷഗന്ധം കൊതുകുകള്‍ക്ക് ഇഷ്ടമില്ല. കൊതുക് ശല്യമുള്ളപ്പോള്‍ വെളുത്തുള്ളിയെടുത്ത് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കാം. അപ്പോള്‍ വരുന്ന മണം കൊതുകിനെ അകറ്റാൻ സഹായിക്കും.അല്ലെങ്കില്‍ വെളുത്തുള്ളി പേസ്റ്റും വെള്ളവും മിക്സ് ചെയ്ത് നന്നായി ചൂടാക്കുക. ഇത് മുറികളില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാൻ സാധിക്കും. കൊതുക് ശല്യമുള്ളയിടങ്ങളില്‍ തുളസിയില വച്ചുകൊടുക്കുന്നതും കൊതുകിനെ അകറ്റാൻ സഹായിക്കും.കുരുമുളക് പൊടിയാണ് കൊതുകിനെ തുരത്താനുള്ള മറ്റൊരു മാർഗം. ഏതെങ്കിലും എസൻഷ്യല്‍ ഓയിലില്‍ കുരുമുളക് പൊടിയിട്ട് നന്നായി യോജിപ്പിക്കാം. ഇത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറയ്ക്കുക. വീട്ടില്‍ കൊതുക് ശല്യമുള്ള സ്ഥലത്തൊക്കെ സ്‌പ്രേ ചെയ്തുകൊടുക്കുക. ഇങ്ങനെ ചെയ്‌താലും കൊതുകുകള്‍ അപ്രത്യക്ഷമാകും. കൊതുകുള്ളയിടങ്ങളില്‍ കർപ്പൂരം കത്തിച്ചുവയ്ക്കുന്നതും നല്ലതാണ്.

Hot Topics

Related Articles