മുജീബിനെ തൂക്കിക്കൊല്ലണം ; അന്ന് ശിക്ഷിച്ചിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് മുൻപ് ബലാത്സംഗത്തിനിരയായ വയോധിക

കോഴിക്കോട് : പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബിനെ തൂക്കികൊല്ലണമെന്ന് മുൻപ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ വയോധിക.താന്‍ നേരിട്ടത് ക്രൂര പീഡനമെന്ന് മുത്തേരിയില്‍ മൂജീബ് റഹ്മാന്റെ ബലാത്സംഗത്തിന് ഇരയായ വയോധിക പറഞ്ഞു. മുജീബ് റഹ്മാനെ അന്ന് കോടതി ശിക്ഷിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നു.2022ലായിരുന്നു സംഭവം. കോവിഡ് കാലത്ത് പണിക്ക് പോകുന്നതിനിടെ ഒരു ഓട്ടോ വരുന്നത് കണ്ട് താന്‍ അതിന് കൈകാണിച്ചു. കയറുന്നതിനിടെ, ഓമശേരിക്കാണോ എന്ന് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു അയാളുടെ മറുപടി. 

തുടര്‍ന്ന് ഓട്ടോയില്‍ കെട്ടിയിട്ട ശേഷം മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ശേഷം മുജീബ് ആഭരണങ്ങളുമായി കടന്നുകളയുകായിരുന്നെന്ന് വയോധിക പറഞ്ഞു. കേസില്‍ ഇപ്പോഴും കോടതി നടപടികള്‍ തുടരുകയാണ്. ഇനിയെങ്കിലും മുജീബിന് തക്കതായ ശിക്ഷ നല്‍കണമെന്ന് അവര്‍ പറഞ്ഞു.

Hot Topics

Related Articles