മുംബൈയുടെ നീലാകാശത്ത് സൂര്യനുദിക്കുന്നു ; തോൽവിയിൽ മുങ്ങിയ ദൈവത്തിൻ്റെ പോരാളികളെ കൈപിടിച്ചുയർത്താൻ അയാൾ മടങ്ങിയെത്തുന്നു ; പരിക്കിൽ നിന്ന് മോചിതനായി സൂര്യകുമാർ യാദവ്

ബംഗളൂരു : ഐപിഎല്ലില്‍ തുടർ തോല്‍വികളില്‍ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ആശ്വാസ വാർത്ത. കായിക്ഷമത തെളിയിച്ച ലോക ഒന്നാം നമ്പർ ടി20 ബാറ്റർ സൂര്യകുമാർ യാദവ് വൈകാതെ ടീമിനൊപ്പം ചേരും.ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സൂര്യ മുംബൈക്ക് വേണ്ടി കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മധ്യനിര ബാറ്ററെ ഇന്നാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി റിലീസ് ചെയ്തത്. ബിസിസിഐയും ഡോക്റ്റർമാരും സൂര്യയെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. .

“സൂര്യ ഇപ്പോള്‍ ഫിറ്റാണ്. എൻസിഎ അവനെ കുറച്ച്‌ പരിശീലന മത്സരങ്ങളില്‍ കളിപ്പിച്ചിരുന്നു. സൂര്യ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു. അദ്ദേഹത്തിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നതില്‍ ഒരു പ്രശ്നവുമില്ല. സൂര്യ മുംബൈയിലേക്ക് മടങ്ങുമ്ബോള്‍, അവൻ 100 ശതമാനം ഫിറ്റായിരിക്കണമെന്നും കൂടുതല്‍ മത്സരങ്ങള്‍ കളിക്കാൻ തയ്യാറാവണമെന്നും ഞങ്ങള്‍ ആഗ്രഹിച്ചു. ഐപിഎല്ലിനു മുമ്ബുള്ള തൻ്റെ ആദ്യ ഫിറ്റ്‌നസ് ടെസ്റ്റിനിടെ അദ്ദേഹത്തിന് 100% ഫിറ്റായിരുന്നില്ല. അതിനാല്‍ അദ്ദേഹം ബാറ്റ് ചെയ്യുമ്ബോള്‍ എന്തെങ്കിലും വേദനയുണ്ടോ എന്ന് നിരീക്ഷിക്കണമായിരുന്നു.” ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു, സൂര്യ മൂന്ന് ഫിറ്റ്‌നസ് ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടി വന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 പരമ്ബരയ്ക്കിടെയാണ് സൂര്യയുടെ കണങ്കാലിന് പരിക്കേല്‍ക്കുന്നത്. തുടക്കത്തില്‍ ഏഴാഴ്ചത്തേക്ക് പുറത്തായിരുന്നു. എന്നിരുന്നാലും, പിന്നീട് മറ്റൊരു പരിക്ക് ഉയർന്നുവരുകയും ഹെർണിയ ഓപ്പറേഷന് വിധേയനാകുകയും ചെയ്തു. ഇതോടെ കൂടുതല്‍ ദിവസങ്ങള്‍ നഷ്ടമാവുകയായിരുന്നു.

ഐസിസി റാങ്കിങ്ങിലെ ഒന്നാം നമ്ബർ ടി20 ബാറ്ററായ സൂര്യയുടെ വരവ് മുംബൈക്കും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും ആശ്വാസമാവും. തുടർച്ചയായ മൂന്ന് തോല്‍വികളോടെ ഐപിഎല്‍ കാമ്ബെയ്ൻ ആരംഭിച്ച മുംബൈ ഇന്ത്യൻസിന് അവസാന പ്രതീക്ഷയാണ് സൂര്യ.

Hot Topics

Related Articles