അടിമാലിയിൽ വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു ; സംഭവത്തിൽ ദുരൂഹത

ഇടുക്കി : അടിമാലി പണിക്കൻകുടിയില്‍ വീടിനുള്ളില്‍ കഴുത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. സൗത്ത് കൊമ്ബൊടിഞ്ഞാനില്‍ പടികപള്ളിയില്‍ വാവച്ചൻ (25) ആണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് വീട്ടില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അതേസമയം, കഴുത്തിന് എങ്ങനെ മുറിവേറ്റു എന്നത് സംബന്ധിച്ച്‌ അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles