മുണ്ടക്കയം വണ്ടൻപതാൽ ജനസൗഹൃദ വേദി അവാർഡ് വിതരണം ചെയ്തു

മുണ്ടക്കയം : വണ്ടൻപതാൽ ജനസൗഹൃദ വേദിയുടെ നേതൃത്വത്തിൽ അവാർഡുകൾ വിതരണം ചെയ്തു. ടോക്വോ 2021 ഒളിമ്പിക്സ് പത്ര വാർത്ത ചിത്ര മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് അർജുന അവാർഡ് ജേതാവ് തോമസ് ജി എബ്രഹാം പുരസ്കാരങ്ങൾ വിതരണം ചെയ്തു.

വിജയികൾക്ക് മെഡലും അവാർഡ് തുകയും കൈമാറി. യോഗത്തിൽ ഫൈസൽ മോൻ പുതുപ്പരെമ്പിൽ സാലിഹ് അമ്പഴാതിനാൽ സജീവൻ പുത്തൻ വീട്ടിൽ നിയാസ് കല്ലുപുറക്കൽ. വാസുദേവൻ രാജമന, ഉമേഷ്‌ ചെമ്പൻ കുളം , സുധാകരൻ പുതുപ്പറമ്പിൽ , കെ.കെ കൊച്ചുമോൻ. വിജയൻ ചടയനാൽ അൽത്താഫ് മുഹമ്മദ്‌, സിബിച്ചൻ പാലിയേക്കര. തോമസ് കോശി. തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles