കോട്ടയം: ഒട്ടേറെ മലയാളഗാനങ്ങൾക്ക് സംഗീതം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ തിരുവഞ്ചൂർ ലാളത്ത് എൽ.പി.പ്രഭാകരൻ (രാജു സാർ – 76) അന്തരിച്ചു.
ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരനായിരുന്നു. ആകാശവാണിയിലെ പ്രോഗ്രാം കഴിഞ്ഞ് ഐ എസ് ആർ ഒയിൽ ജോലിയുള്ള മകൻ ആനന്ദിൻ്റെ തിരുവനന്തപുരത്തെ വീട്ടിലേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യവേ ഒല്ലൂരിൽ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവിടെ ഇറങ്ങി റെയിൽവേ പോലീസിനോട് വിവരം പറഞ്ഞു. റെയിൽവേ പോലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഭാര്യ ഉഷ. മക്കൾ: ആനന്ദ്, അനൂപ്.
സംസ്കാരം പോലീസ് നടപടികൾക്ക് ശേഷം തിരുവഞ്ചൂരിലെ കുടുംബ വീട്ടിൽ.