ലക്നൗ :2047ഓടെ ഇന്ത്യയെ ഇസ്ലാമിക് രാഷ്ട്രമാക്കി മാറ്റുക ലക്ഷ്യമിട്ട് പ്രവർത്തിച്ച മതപരിവർത്തന സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ചങ്കൂർ ബാബയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് ആയിരത്തിലധികം മുസ്ലീം യുവാക്കളെ സംഘം ഉപയോഗിച്ചതായും ഇവർക്കു പ്രതിഫലം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.
വിധവകളും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളുമാണ് സംഘത്തിന്റെ പ്രധാന ഇരകളായിരുന്നത്.ഇതിനായി വിദേശത്തുനിന്ന് 500 കോടി രൂപ ഫണ്ട് എത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മദ്രസകളും പള്ളികളും സ്ഥാപിച്ച് അതിന്റെ മറവിലാണ് മതപരിവർത്തന പ്രവർത്തനങ്ങൾ നടന്നിരുന്നത്.പ്രധാനപ്രതിയായ മെഹബൂബിനും കൂട്ടാളിയായ നവീൻ റോഹ്‌റയ്ക്കുമെതിരെ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദുബായിൽ താമസിച്ചിരുന്ന നവീൻ, മതപരിവർത്തന ലക്ഷ്യത്തോടെ സ്വന്തം ബിസിനസ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.വിവിധ ഇടങ്ങളിൽ നിന്നായി നവീനിന് 16.50 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും അതിൽ 1.30 കോടി രൂപ ചങ്കൂർ ബാബയ്‌ക്കും മെഹബൂബിനും കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തി.2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ് സംഘത്തിന്റെ അന്തിമ ലക്ഷ്യം. പ്രലോഭനങ്ങളും ഭീഷണികളും ഉപയോഗിച്ചായിരുന്നു സ്ത്രീകളെ വശത്താക്കിയിരുന്നതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.കുറ്റപത്രത്തിൽ 29 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.