മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളം അപകടത്തിൽ ; മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായം തേടി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധത്തിന് പോയ വള്ളത്തിന്റെ വാൽവിൽ ചോർച്ച.വള്ളത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. 30 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ കടലമ്മ എന്ന വള്ളത്തിന്റെ വാൽവിലാണ് ചോർച്ച കണ്ടെത്തിയത്. ആഴക്കടലിലായതിനാൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായം തേടിയിരിക്കുകയാണ്.

Advertisements

കരയിൽ നിന്ന് 19 നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം ഉള്ളത്. ആറു മണിക്കാണ് ഈ വള്ളം മുതലപ്പൊഴിയിൽ നിന്ന് മൽസ്യബന്ധനത്തിന് പോയത്. തൊഴിലാളികളെ രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കാൻ ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്. ശാന്തിപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

Hot Topics

Related Articles