നാല് തലമുറകളുടെ കൂടിച്ചേരൽ; മുത്തോലി ജൂനിയർ ടെക്നിക്കൽ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി

നാല് തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി മുത്തോലി ജൂനിയർ ടെക്നിക്കൽ സ്കൂൾ 1982-84 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം. 42 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സിൽ പഠിച്ചവരിൽ 6 പേർ 16/06/2024 ഞായറാഴ്ച തങ്ങളുടെ കലാലയത്തിൽ വീണ്ടും ഒരുമിച്ചു കൂടി. അന്നത്തെ വിദ്യാർത്ഥികൾ, പഠിപ്പിച്ച അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾ, ഇവരിൽ മൂന്നുപേരുടെ കൊച്ചുമക്കൾ എന്നിങ്ങനെ നാല് തലമുറകളാണ് ഇവിടെ സംഗമിച്ചത്.

Advertisements

തലമുറകളെ കോർത്തിണക്കി നിലനിൽക്കുന്ന ഈ കൂട്ടായ്മ നാടിന് തന്നെ അഭിമാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി സി കാപ്പൻ എംഎൽഎ ചൂണ്ടിക്കാട്ടി. ഡോ. ടോണി ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ഈ വർഷം സർവീസിൽ നിന്നും റിട്ടയർ ചെയ്ത ആന്റണി കെ സി, നടരാജസുന്ദരം വി എൻ, വേണുഗോപാൽ കെ എസ്, ജയകുമാർ എന്നിവർക്ക് അദ്ധ്യാപകരായ പ്രകാശ് എം വെട്ടം, ശ്രീ രാമചന്ദ്രൻ നായർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ശ്രീ സജി തോമസ്, ശ്രീ ജോസഫ് മാനുവൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles