കെട്ടിട നിർമ്മാണ പെർമിറ്റിന് 5000 കൈക്കൂലി;മൂവാറ്റുപുഴയിൽ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സുരജ് പി ടി യെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്ററ്. സൂരജിനെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. സൂരജ് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി നേരത്തെ തന്നെ വിജിലന്സിന് ലഭിച്ചിരുന്നതാണ്.

Advertisements

ഇതേകുറിച്ച് അന്വേഷണം നടക്കന്നതിനിടെയാണ് കെട്ടിന നിര്‍മ്മാണ അനുമതി നല്‍കാന്‍ 5000 രൂപ ആവശ്യപ്പെടുന്നുവെന്നു കാണിച്ച് പായിപ്ര സ്വദേശിയായ ഒരാള്‍ വിജിലന്‍സിനെ സമീപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് ഉറപ്പ് നല‍്കി സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

തുടര്‍ന്ന് വിജിലന്സ് നല്കിയ പണം സൂരജിന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥറെത്തി അറസ്റ്റു ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ വച്ച് പണം വാങ്ങുന്നതിനിടെ ആണ് അറസ്റ്റ് ചെയ്തത്.

സൂരജ് കൈക്കൂലി വാങ്ങി ക്രമം വിട്ട് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന സംശയം പഞ്ചായത്തിനുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Hot Topics

Related Articles