എംവിഡി ഓഫീസുകളില്‍ കെഎസ്‌ഇബിയുടെ ഫ്യൂസ് ഊരല്‍ ; വൈരാഗ്യം തീർക്കലല്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം : എംവിഡി ഓഫീസുകളില്‍ കെഎസ്‌ഇബിയുടെ ഫ്യൂസ് ഊരല്‍, വൈരാഗ്യം തീര്‍ക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.മോട്ടോര്‍ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് ഭിന്നതയില്ല. വിവിധ ജില്ലകളിലെ ബോധപൂര്‍വമെന്ന ആക്ഷേപം പരിശോധിക്കും. വാടക ഇനത്തില്‍ കിട്ടേണ്ട കോടികള്‍ പിടിച്ചെടുക്കുന്നതിന് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

അതേസമയം ഇന്ന് കാസര്‍ഗോഡ് കെഎസ്‌ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടു. ആര്‍ടിഒയുടെ അനുമതിയില്ലാതെ കെ എസ് ഇ ബി എന്ന ബോര്‍ഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബില്‍ അടയ്ക്കാത്തതിന് കാസര്‍ഗോഡ് ആര്‍ടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു.കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് – കെഎസ്‌ഇബി പോര് തുടരുകയാണ്. കല്‍പ്പറ്റയില്‍ ടച്ച്‌ വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്‌ഇബി വാഹനത്തിന് പിഴ നോട്ടിസ് നല്‍കിയ എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബില്‍ തുക കുടിശികയായതിനെ തുടര്‍ന്നാണ് മട്ടന്നൂരിലെ മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്‌ഇബി വിഛേദിച്ചത്. ജൂലൈ 1ന് രാവിലെ ജീവനക്കാര്‍ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രില്‍, മെയ് മാസത്തെ ബില്‍ തുകയായ 52820 രൂപ നിലവില്‍ കുടിശ്ശികയുണ്ട്. ബില്‍ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Hot Topics

Related Articles