കോട്ടയം : കാലം മാറിയിട്ടും വിജയ ശീലം മാറാതെ കോട്ടയത്തിന്റെ തിലകക്കുറിയായ ഏറ്റുമാനൂരപ്പൻ കോളേജ്. നരസിംഹം മുതൽ കോവിഡ്കാലം വരെ നീണ്ടുനിൽക്കുന്ന സംഭവബഹുലമായ ചരിത്രം ക്യാമറയിൽ ആക്കിയാണ് ഇക്കുറി ഏറ്റുമാനൂരപ്പൻ കോളേജ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നത്. ഇതിനായി കോളേജ് തയ്യാറാക്കിയ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വയറൽ ആയ ചായ കടയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഉഗ്രൻ കോളേജ് പ്രോമോ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയതാണ് ഈ വർഷത്തെ പ്രോമോ വീഡിയോ. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ മാറുന്ന ഉപരി പഠനത്തെ (MGU -UGP Honours) നെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ വീഡിയോ ചർച്ചയായി കഴിഞ്ഞു. വീഡിയോ കാണാം