നര്‍ക്കോട്ടിക് ജിഹാദിനെ ന്യായീകരിച്ച് വീണ്ടും പാലാ ബിഷപ്പ്: ദീപികയില്‍ എഴുതിയ ലേഖനത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് പ്രഖ്യാപനത്തിന് ന്യായീകരണം

കോട്ടയം : നാര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തെ സാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

Advertisements

തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ് ലേഖനം. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമുദായത്തെകാര്‍ന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ലത്രേ. മതേതരത്വംകൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍നിന്ന് നാം പഠിക്കണം.

Hot Topics

Related Articles