ഡല്‍ഹി: അഞ്ചു ദിവസത്തെ അമേരിക്കൻ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടു.പ്രധാനമന്ത്രിയെ വരവേല്‍ക്കാൻ നിരവധി റാലികളാണ് ഇന്ത്യൻ വംശജര്‍ അമേരിക്കയില്‍ സംഘടിപ്പിച്ചത്. അഞ്ച് ദിവസത്തെ അമേരിക്കൻ പര്യടനത്തിന് ശേഷം മോദി ഈജിപ്തും സന്ദര്‍ശിക്കും.
പ്രധാനമന്ത്രിയായ ശേഷം ആറ് തവണ അമേരിക്കയില്‍ നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സവിശേഷതകള്‍ ഏറെയാണ്. പ്രധാനമന്ത്രിയെ വൈറ്റ് ഹൗസില്‍ ഔദ്യോഗിക വിരുന്നോടെയാണ് സ്വീകരിക്കുക. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നാളെ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ വെച്ചാണ് അമേരിക്കൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങുന്നത് സംബന്ധിച്ചും സെമി കണ്ടക്ടറുകള്‍, ജെറ്റ് എഞ്ചിനുകള്‍ എന്നിവയുടെ നിര്‍മാണം സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ ജോ ബൈഡനുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉണ്ടായേക്കും. വ്യാഴാഴ്ച അമേരിക്കൻ കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതോടെ രണ്ട് തവണ അമേരിക്കൻ കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറും.