കോട്ടയം : അതിപുരാതനമായ നട്ടാശ്ശേരി ക്രോധമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ജൂലൈ 17ന് നടക്കുന്ന കർക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നൂറുകണക്കിന് ഭക്തർക്ക് ഒരേ സമയം ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 5 30ന് ബലിതർപ്പണം ആരംഭിക്കുന്നതാണ്. വിനു നാരായണൻ ഇളയത് തെക്കനാട്ട് ഇല്ലം ആണ് ബലിതർപ്പണത്തിന് മുഖ്യ കാർമികത്വം വഹിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈന്ദവ വിശ്വാസപ്രകാരം പിത്യുമോക്ഷം നൽകുന്ന ശ്രീമഹാവിഷ്ണുവിന്റെ ക്ഷേത്രത്തിന് സമീപം മീനച്ചിൽആറിന്റെ തീരത്ത് ബലിതർപ്പണം ചെയ്യുന്ന മധ്യകേരളത്തിലെ ഏകക്ഷേത്രമാണ് ഇത്. രാവിലെ വാവുബലിയോടൊപ്പം തന്നെ തിലഹവനം, മഹാഗണപതിഹോമം ക്ഷേത്രം തന്ത്രി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യകാര്യത്തിൽ നടക്കുന്നതാണ്.