ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ചിത്രരചന മത്സരം സംഘടിപ്പിച്ചു

കോട്ടയം : കേന്ദ്രസർക്കാരിന്റെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എസ് ആർ ഒ, കോട്ടയം,  രണ്ടാഴ്ച നീണ്ടുനിന്ന സ്വച്ഛത പക്വതയുടെ സമാപനത്തോടനുബന്ധിച്ച് കൊല്ലാട് ഗവൺമെൻറ് എൽപി സ്കൂളിൽ വെച്ച് ശുചിത്വ ബോധവൽക്കരണ ക്ലാസ്സും, ചിത്രരചന മത്സരവും, ചെടി തൈകളുടെ വിതരണവും നടത്തി. എസ് ആർ ഒ ഇൻ ചാർജ് ബിജോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജോമോൻ കുഞ്ചറക്കാട്ട്  ഐ എസ് എസ് , അസിസ്റ്റന്റ് ഡയറക്ടർ , എസ് ആർ ഒ  കൊല്ലം ഉദ്ഘാടനം നിർവഹിച്ചു . തുടർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും നൽകുകയും ചെയ്തു.സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് , തുളസി ഭായി സ്വാഗതം ആശംസിക്കുകയും. പി ടി എ പ്രസിഡന്റ് റിച്ചു ആൻഡ്രൂസ് മാത്യു, സീനിയർ സ്റ്റാറ്റിസ്റ്റുകൾ ഓഫീസർ അശ്വതി എ പി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles