ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ ബിജെപി ! ഓരോ സംസ്ഥാനങ്ങളിലും ഓരോ കക്ഷിക്കും ലഭിച്ച സീറ്റ് നില ഇങ്ങനെ

ഡല്‍ഹി: ഒരുപതിറ്റാണ്ടിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ ബിജെപി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപിയുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം.തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കൊപ്പവും ഇന്ത്യാ സഖ്യത്തിനൊപ്പവും നിന്ന സംസ്ഥാനങ്ങള്‍ ഇവയാണ്. ഇടതുസഖ്യത്തെ തടഞ്ഞുനിര്‍ത്തി മധ്യപ്രദേശില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ 29 സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചു. 2019ല്‍ ഒരു സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു

Advertisements

ഡല്‍ഹിയിലെ ഏഴു സീറ്റും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസും ആം ആദ്മിയും ഒരുമിച്ച്‌ നിന്ന് മത്സരിച്ചെങ്കിലും മുഴുവന്‍ സീറ്റുകളിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. ജാമ്യം ലഭിച്ച്‌ ജയിലില്‍ നിന്ന് പുറത്തിറങ്ങി ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഗുജറാത്തിലെ 26 സീറ്റുകളില്‍ 25 സീറ്റുകളും ബിജെപി നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് വിജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. 42 സീറ്റുകളില്‍ 29 സീറ്റുകളിലാണ് മമതയുടെ പാര്‍ട്ടി വിജയിച്ചത്. ബിജെപി 12 ഇടത്ത് മുന്നേറിയപ്പോള്‍ കോണ്‍ഗ്രസിന് ഒരിടത്ത് മാത്രമാണ് മുന്നേറ്റം ഉണ്ടാക്കാനായത്.

ഉത്തരാഖണ്ഡിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളും തൂത്തുവാരി ബിജെപി. ഇത്തവണ ബിജെപിക്ക് ഏറ്റവും തിരിച്ചടിയുണ്ടായത് ഉത്തര്‍ പ്രദേശിലാണ്. സംസ്ഥാനത്തെ വലിയ ഒറ്റകക്ഷിയായെങ്കിലും ഇന്ത്യാസഖ്യത്തിന്റെ വന്‍ കുതിപ്പാണ് വോട്ടെണ്ണിയപ്പോള്‍ കണ്ടത്. ബിജെപി 36, എസ്പി 34, കോണ്‍ഗ്രസ് ആറ്, ആര്‍എല്‍ഡി 2, എഡിഎഎല്‍, എഎസ്പികെആര്‍ പാര്‍ട്ടികള്‍ ഒരോസീറ്റ് വീതം നേടി.ത്രിപുരയിലെ രണ്ട് സീറ്റുകളിലും ബിജെപിക്കാണ് വിജയം. തെലങ്കാനയില്‍ എന്‍ഡിഎ, ഇന്ത്യസഖ്യം ഒപ്പത്തിനൊപ്പം എത്തി. എട്ടിടത്ത് എന്‍ഡിഎയും എട്ടിടത്ത് ഇന്ത്യാസഖ്യവും ഒരിടത്ത് എഐഎംഐഎം നേടി

തമിഴ്‌നാട് ഇന്ത്യാ സഖ്യം തൂത്തുവാരി. 39 സീറ്റുകളിലാണ് വിജയം നേടിയത്. ഡിഎംകെ 22, കോണ്‍ഗ്രസ് 9, വിസികെ 2, സിപിഐ 2, സിപിഎം 2, എംഡിഎംകെ 1 എന്നിങ്ങനെയാണ് കക്ഷി നില. രാജസ്ഥാനില്‍ ഇന്ത്യാസഖ്യത്തിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാണ്. ബിജെപിയാണ് 14 ഇടത്ത് ജയിച്ചെങ്കിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ വിജയിച്ചു. സിപിഎം 1, ആര്‍എല്‍ടിപി എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു.പഞ്ചാബില്‍ വീണ്ടും കോണ്‍ഗ്രസ് മുന്നേറ്റം. 13 സീറ്റില്‍ എഴിടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ആം ആദ്മിയും ഒരിടത്ത് ശിരോമണി അകാലിദളും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം. ബിജെപിയുടെ ശക്തമായി മുന്നേറ്റമാണ് ഒഡീഷയില്‍ ഉണ്ടായത്. 21സീറ്റില്‍ പത്തൊന്‍പതും ബിജെപി നേടിയപ്പോള്‍ ബിജെഡി 1, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് കക്ഷി നില.

ഇന്ത്യാസഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കനായ മറ്റൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര. കോണ്‍ഗ്രസ് 12 സീറ്റുഖള്‍ നേടിയപ്പോള്‍, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകള്‍ നേടി, ശരത് പവാര്‍ വിഭാഗം 7 സിറ്റുകള്‍ നേടിയപ്പോള്‍ ബിജെപി11 ഇടത്തും എന്‍സിപി ഒരിടത്തും ശിവസേന ആറിടത്തും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം. ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. സിക്കിമില്‍ സിക്കിം ക്രാന്തി മോര്‍ച്ചയ്ക്കാണ് വിജയം. പുതുച്ചേരിയിലെ ഒരുസീറ്റ് കോണ്‍ഗ്രസ് നേടി. നാഗാലാന്‍ഡ് കോണ്‍ഗ്രസിനൊപ്പം നിന്നു. മിസോറാമിലെ ഒരു സീറ്റ് സൊറം പീപ്പിള്‍ മൂവ്‌മെന്റ് നേടി. മേഘാലയിലെ രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസും മറ്റൊന്ന് വോയ്‌സ് ഓഫ് ദി പീപ്പിള്‍ പാര്‍ട്ടിയും നേടി. മണിപ്പൂരിലെ രണ്ട് സീറ്റുകളിലും വിജയം കോണ്‍ഗ്രസിനൊപ്പം നിന്നു. ലഡാക്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ മുഹമ്മദ് ഹനീഫ വിജയിച്ചു. ഗോവയിലെ ഏകസീറ്റില്‍ വിജയം ബിജെപി നിലനിര്‍ത്തി

കേരളത്തില്‍ യുഡിഎഫ് 18 സീറ്റുകള്‍ നേടി. എന്‍ഡിഎ 1, സിപിഎം 1 സീറ്റുകളില്‍ വിജയിച്ചു. കര്‍ണാടകയില്‍ ബിജെപി 17 ഇടത്ത് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഒന്‍പത് ഇടത്തും ജെഡിഎസ് രണ്ടിടത്തും വിജയിച്ചു. ഝാര്‍ഖണ്ഡില്‍ എട്ടിടത്ത് ബിജെപിയും മൂന്നിടത്ത് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും രണ്ടിടത്ത് കോണ്‍ഗ്രസും ഒരിടത്ത് എജെഎസ് യുവും വിജയം നേടി. ജമ്മുകശ്മീരില്‍ രണ്ടിടത്ത് ബിജെപിയും രണ്ടിടത്ത് ജമ്മു കശ്മിര്‍ നാഷണല്‍ കോണ്‍ഫ്രന്‍സും ഒരിടത്തും സ്വതന്ത്രനും വിജയിച്ചു. ഹിമാചലില്‍ നാലിടത്തും ബിജെപിക്കാണ് വിജയം. ഹരിയാനയില്‍ അഞ്ചിടത്ത് കോണ്‍ഗ്രസും അഞ്ചിടത്ത് ബിജെപിയും വിജയിച്ചു. ഛത്തീസ്ഗഡില്‍ പത്തിടത്ത് ബിജെപി ജയിച്ചപ്പോള്‍ ഒരിടത്തുമാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. ചണ്ഡിഗഡ് കോണ്‍ഗ്രസിനൊപ്പം നിന്നു.ബിഹാറില്‍ ജെഡിയു, ബിജെപി 12, ലോക് ജനശക്തിപാര്‍ട്ടി 5, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 1, ആര്‍ജെഡി 4, കോണ്‍ഗ്രസ് 3 സിപിഐഎംഎല്‍ (എല്‍) 2, സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില. അസമില്‍ ഭരണകക്ഷിയായ ബിജെപി ഒന്‍പത് ഇടത്തം കോണ്‍ഗ്രസ് മൂന്നിടത്തും യുപിപിഎല്‍ ഒരിടത്തും എജിപി ഒരിടത്തും വിജയിച്ചു. അരുണാചല്‍ പ്രദേശിലെ രണ്ട് സീറ്റുകളിലും വിജയം ബിജെപിക്കൊപ്പം നിന്നു. ആന്‍ഡമാന്‍ നിക്കോബാറിലെ ഏകസീറ്റ് ബിജെപിക്കൊപ്പം നിന്നു.

Hot Topics

Related Articles