നാട്ടകം പള്ളം വരമ്പിനകം പാടശേഖരത്ത് വൻതീപിടിത്തം : തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു : കോട്ടയത്തുനിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി

കോട്ടയം : നാട്ടകം പള്ളം വരമ്പിനകം പാടശേഖരത്ത് തീപിടുത്തം. പാടശേഖരത്തിലെ പുല്ലുകൾക്കാണ് തീ പടർന്നുപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പാടശേഖരത്തിലെ പുല്ലിന് തീ പടർന്ന് പിടിച്ചത്. ജനവാസ മേഖല ആയതിനാൽ നാട്ടുകാർ ആശങ്കയിലായി. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചു. തുടർന്ന് കോട്ടയം യുണിറ്റിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി.

Advertisements

നൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിനാണ് തീ പടർന്ന് പിടിച്ചത്. പ്രദേശത്ത് നിരവധി വീടുകളും ഉണ്ട്. ഈ വീടുകളിലേയ്ക്ക് തീ പടരുമെന്ന് ഭയന്നാണ് നാട്ടുകാർ ഓടിയെത്തിയത്. തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ കോട്ടയം , കാഞ്ഞിരപ്പള്ളി , പാമ്പാടി യുണിറ്റിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. തുടർന്ന് , തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ നഗരസഭ അംഗം അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും തീ കെടുത്തുന്നതിനായി രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles