മനുഷ്യത്വം നിർമ്മിത ബുദ്ധിയേയും അധ്യാപകനെയും വേർതിരിക്കുന്നു: പ്രൊഫ അച്ചുത്ശങ്കർ

നിർമ്മിത ബുദ്ധിയുടെ പുതിയ കാലത്ത് അധ്യാപനത്തിലും വിദ്യാഭ്യാസത്തിലും സമൂലമായ മാറ്റങ്ങൾ വന്നേക്കാമെങ്കിലും അനുകമ്പയും കരുണയുമുള്ള അധ്യാപകന്റെ സ്ഥാനം കൈവരിക്കാൻ നിർമ്മിതബുദ്ധിക്ക് കഴിയില്ലെന്ന് അധ്യാപകനും ഗവേഷകനും വിവരസാങ്കേതിക വിദഗ്ധനുമായ പ്രൊഫ അച്യുത്‌ശങ്കർ എസ് നായർ പ്രസ്താവിച്ചു

അദ്ധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന പ്രൊഫ മോഹൻ കുര്യൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോട്ടയം സിഎംഎസ് കോളജിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ “കൃത്രിമബുദ്ധിയുടെ കാലത്തെ അധ്യാപകൻ” എന്ന വിഷയത്തിൽ പ്രൊഫ.മോഹൻ കുര്യൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാറ്റ് ജിപിടിപോലുള്ള പുതിയ സങ്കേതങ്ങൾ വിദ്യാഭ്യാസ പ്രക്രിയയെ സ്വാധീനിക്കുകയും പുതിയ മാനങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെങ്കിലും അധ്യാപകന്റെ പങ്ക് കൂടുതൽ വ്യക്തവും പ്രസക്തമാവുക തന്നെചെയ്യും. എഐയുടെ പുതിയകാലം അധ്യാപക വിദ്യാർത്ഥി സമൂഹങ്ങൾ ശാസ്ത്ര ബോധത്തോടെ മനുഷ്യത്വ പൂർണ്ണമായി പ്രവർത്തിക്കാനുള്ള യത്നങ്ങൾ അനിവാര്യമാക്കുന്നുവെന്ന്
കേരള സർവ്വകലാശാല കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്‌സ് വിഭാഗം മുൻ മേധാവിയായ അച്യുത്‌ശങ്കർ ഓർമ്മിപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ അദ്ധക്ഷത വഹിച്ച അനുസ്മരണ സമ്മേളനം അഡ്വ കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് സി ജോഷ്വ, പ്രൊഫ സി എ എബ്രഹാം, പ്രൊഫ സാം രാജൻ, മിനി സജി മോഹൻ കുര്യൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles