ഏറ്റുമാനൂരില്‍ എന്‍.സി.പി ശക്തിപ്രാപിക്കുന്നു: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 25 ഓളം പ്രവര്‍ത്തകര്‍ എന്‍.സി.പിയില്‍ ചേര്‍ന്നു

ഏറ്റുമാനൂര്‍: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 25 ഓളം പ്രവര്‍ത്തകര്‍ ഏറ്റുമാനൂരില്‍ എന്‍.സി.പി യില്‍ ചേര്‍ന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എത്തിയ പ്രവര്‍ത്തകരെ എന്‍.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കോണ്‍ഗ്രസ് , ബി.ജെ.പി, വിവിധ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ എന്‍.സി.പിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ ട്രഷറര്‍ കെ.എസ് രഘുനാഥന്‍ നായര്‍ , ജോര്‍ജ് മരങ്ങോലി, നാസര്‍ ജമാല്‍, പി ഡി വിജയന്‍ നായര്‍ , സി എം ജലീല്‍, വി എം ഫ്രാന്‍സിസ് ,റോബിന്‍ പുതുശ്ശേരി, ജാഫര്‍ സാദിഖ്, എ.കെ. അനില്‍ കുമാര്‍ , പി.കെ.നാണപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles