മോൻസണും മലയാളിയും; പുരാവസ്തു തട്ടിപ്പിന്റെ പിന്നാമ്പുറം തേടി മല്ലു മാത്തൻ; പത്തനംതിട്ടയിൽ നിന്നും പുറത്തിറങ്ങിയ മോൻസൺ തട്ടിപ്പിനെപ്പറ്റിയുള്ള വൈറൽ വീഡിയോ കാണാം

പത്തനംതിട്ട : കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സംസ്ഥാന ചർച്ച ചെയ്യുന്നത് മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരനെപ്പറ്റിയാണ്. പുരാവസ്തുക്കൾ ഉപയോഗിച്ചുള്ള മോൻസണിന്റെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ സജീവ ട്രോളുകൾക്ക് ഇടയാക്കുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ പത്തനംതിട്ടയിൽ നിന്നും മല്ലു മാത്തൻ എന്ന ഫെയ്‌സ്ബുക്ക് പേജിൽ പുരാവസ്തു തട്ടിപ്പിനെ പരാമർശിക്കുന്ന വീഡിയോ ഇറങ്ങിയത്.

Advertisements

മല്ലുമാത്തന്റെ വൈറൽ വീഡിയോ കാണാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

https://youtu.be/g5t_-4aeUBs

ഈ വിഷയത്തെ ആസ്പദമാക്കി ആദ്യ വീഡിയോ പുറത്തിറങ്ങുന്നത് മല്ലു മാത്തൻ എന്ന ഫേസ്ബുക്ക് പേജിൽ കൂടിയായിരുന്നു. വൻ സ്വീകരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വൺ മില്യൻ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 18 ലക്ഷത്തോളം ആളുകളാണ് ഇത് റീച്ച് ചെയ്തത്. എണ്ണായിരത്തിൽ പരം ഷെയറുകൾ ഈ വീഡിയോ മലയാളികൾ ആസ്വദിച്ചു എന്നതിന് തെളിവാണ്.

ഫോട്ടോഗ്രാഫറും, യൂ ട്യൂബറുമായ പത്തനംതിട്ട സ്വദേശി ഷാജിയാണ് ഈ വീഡിയോയുമായി എത്തിയിട്ടുള്ളത്. മല്ലു മാത്തൻ യൂ ട്യൂബിലും ഈ വീഡിയോ സ്വീകാര്യത നേടിയിട്ടുണ്ട്. പുരാവസ്തു തട്ടിപ്പിൽ ആരോപണവിധേയനായ വ്യക്തിയുടെ ജീവിത കഥയിലേക്ക് കടന്നു ചെല്ലാതെ, കേട്ടറിവുകളിലും, കഥകളിലും മതത്തിന്റെ ഒരംശം ചേർത്താൽ എത്ര വലിയ ആളുകളും പറ്റിക്കപ്പെടും എന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Hot Topics

Related Articles