മാവേലിക്കര: ഉത്തര്‍പ്രദേശിലെ കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവേലിക്കര ടൗണില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
Advertisements
എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് സ: അംജാദ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സദസ്സിന് സെക്രട്ടറി സ: വിപിന്‍ ദാസ് സ്വാഗതം പറഞ്ഞു. സി.പി.ഐ എം.സി സെക്രട്ടറിയേറ്റംഗം സ: രാജേഷ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം സ:ഷിബു,കൃഷ്ണ പ്രസാദ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പ്രതിഷേധ സദസ്സിന് സഖാക്കള്‍ ഡി.ചന്ദ്രചൂഡന്‍,അപര്‍ണ സുഭാഷ്,ജയകുമാര്‍,റഷീദ്,മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.