കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നാഫിന്‍സ്

കോഴഞ്ചേരി: ജില്ലാ ആശുപത്രിക്ക് 20 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കി നബാഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായ നാഫിന്‍സ്. മാനേജിങ് ഡയറക്ടര്‍ ജിജി മാമ്മനില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങിയത്. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമതി അധ്യക്ഷന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ താത്പര്യപ്രകാരമാണ് ഇവര്‍ ജില്ലാ ആശുപത്രിയെ സഹായത്തിനായി തിരഞ്ഞെടുത്തത്.

Advertisements

സി.എസ്.ആര്‍.ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതില്‍ നിന്നും വകമാറ്റിയത്. കാര്‍ഡിയാക് മോണിറ്റര്‍, വെന്റിലേറ്റര്‍ അടക്കമുള്ള ഉപകരണങ്ങളാണ് നല്‍കിയത്. പഞ്ചായത്തംഗം ബിജിലി പി.ഈശോ, നാഫിന്‍സ് ജീവനക്കാരായ റജി വര്‍ഗീസ്, രാജേഷ് കൃഷ്ണന്‍, ജാക്സണ്‍, ആശുപത്രി സൂപ്രണ്ട് ഡോ. എസ്.പ്രതിഭ, നോഡല്‍ ഓഫീസര്‍ ഡോ. ജെയ്സണ്‍ തോമസ്, ആര്‍.എം.ഒ. ഡോ. ജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

Hot Topics

Related Articles