സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പം ; മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട് : സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങള്‍.തട്ടം വിവാദത്തെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തതെന്നും സമസ്തക്ക് ഏതെങ്കിലും തരത്തില്‍ പരാതി ഉള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎംഎ സലാമിന്റെ പരാമര്‍ശത്തില്‍ കുഴപ്പമില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിചേര്‍ത്തു. തട്ടം ഇടാൻ പാടില്ല, അത് പരിഷകൃത സമൂഹത്തിനു ചേരില്ല എന്ന് ചിലര്‍ പറഞ്ഞതുകൊണ്ടാണ് സലാം വാര്‍ത്ത സമ്മേളനം നടത്തിയതെന്നും ആരെയും ഉദ്ദേശിച്ചല്ല സലാമിന്റെ പരാമര്‍ശമെന്ന് സലാം തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisements

മുസ്ലിം ലീഗ് നേതൃത്വത്തിന് സമസ്തയുടെ പോഷക സംഘടനകള്‍ പിഎംഎ സലാമിന്റെ പ്രസ്താവനക്കെതിരെ കത്തയച്ചു എന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്തക്ക് ഏതെങ്കിലും തരത്തില്‍ പരാതി ഉള്ളതായി അറിയില്ല. ആരും പരാതി അറിയിച്ചിട്ടില്ല. ലീഗ് – സമസ്ത തര്‍ക്കമെന്നത് തട്ടം വിവാദം വഴിതിരിച്ച്‌ വിടാനുള്ള ശ്രമമാണെന്നും തട്ടം വിവാദത്തെ എതിര്‍ക്കുകയാണ് ലീഗ് ചെയ്തതെന്നും ശിഹാബ് തങ്ങള്‍ കൂട്ടിചേര്‍ത്തു.

Hot Topics

Related Articles