സിനിമാ സീരിയൽ താരം നെടുമ്പ്രം ഗോപി അന്തരിച്ചു

തിരുവല്ല: സിനിമാ സീരിയൽ താരം നെടുമ്പ്രം ഗോപി (85)നിര്യാതനായി. നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ പിതാവായി വേഷമിട്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കളവർക്കി, ശീതാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദ ഭൈരവി, ഉത്സാഹകമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

Advertisements

Hot Topics

Related Articles