നാലുവര്‍ഷ ബിരുദത്തില്‍ ഇനി എൻസിസിയും എൻഎസ്‌എസും കോഴ്സുകളായി മാറുന്നു; പുതിയ മാർഗ്ഗരേഖ ഉടൻ പുറത്തിറങ്ങും

തിരുവനന്തപുരം: കോളേജുകളിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി പരിഗണിച്ചിരുന്ന എൻസിസിയും (NCC) എൻഎസ്‌എസും (NSS) ഇനി നാലുവർഷ ബിരുദത്തിലെ മൂല്യവർധിത കോഴ്സുകളാകുന്നു. യു.ജി.സി. മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന വലിയ അഴിച്ചുപണി.മൂന്നു ക്രെഡിറ്റുകൾ വീതമുള്ള കോഴ്സുകളാക്കാനാണ് തീരുമാനം. എൻസിസിക്ക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കിയിരിക്കുകയാണ്. എൻഎസ്‌എസിനുള്ള മാർഗരേഖ ബന്ധപ്പെട്ട വിഭാഗം തയ്യാറാക്കി സർവകലാശാലകൾക്ക് കൈമാറും.

Advertisements

രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിലാണ് കോഴ്‌സ് ഘടന. വിദ്യാർത്ഥികൾ നാലാം സെമസ്റ്ററിലോ ആറാം സെമസ്റ്ററിലോ കോഴ്സ് പൂർത്തിയാക്കാം. എന്നാൽ ക്രെഡിറ്റ് ലഭിക്കുക ആറാം സെമസ്റ്ററിലാണ്.എൻസിസി മാർഗരേഖ പ്രകാരം അച്ചടക്കം, കായികക്ഷമത, സേവന സന്നദ്ധത, വ്യക്തിത്വവികാസം, നേതൃപാടവം, അപായഘട്ടങ്ങളെ നേരിടൽ തുടങ്ങിയ കഴിവുകൾ വിദ്യാർത്ഥികൾക്ക് നേടാനാകും. പരേഡും പരിശീലനവും നിലവിലെ രീതിയിൽ തുടരും. എൻസിസിയുടെ ഓരോ പ്രവർത്തന ഘട്ടവും കോഴ്സ് ഘടനയിൽ ഉൾപ്പെടുത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂല്യനിർണയം

100 മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ.

സിദ്ധാന്തം: 30 മാർക്ക്

പ്രയോഗം: 30 മാർക്ക്

ക്യാംപ് പങ്കാളിത്തം: 20 മാർക്ക്

പരിസ്ഥിതി-സാമൂഹിക പ്രവർത്തനങ്ങൾ: 15 മാർക്ക്

ഹാജറും അച്ചടക്കവും: 5 മാർക്ക്രക്തദാനം, ശുചിത്വ ഭാരത യജ്ഞം, സാമൂഹിക സേവനം, യോഗ, വൃക്ഷത്തൈ നടീൽ, ഗതാഗത ബോധവത്കരണം തുടങ്ങിയവയും പ്രായോഗിക പാഠങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്.

സിദ്ധാന്ത പാഠങ്ങള്‍

ദുരന്തനിവാരണം

പ്രഥമ ശുശ്രൂഷ

സർക്കാരിന്റെ സാമൂഹികവികസന പദ്ധതികളുടെ നിർവഹണം

വ്യക്തിത്വവികാസം

ദേശീയ പ്രതിബദ്ധത

കാലാവസ്ഥാ വ്യതിയാനം

ജലസംരക്ഷണം

മഴവെള്ള സംഭരണം

പ്രായോഗിക പാഠങ്ങള്‍

ഡ്രില്‍

പരിശീലനം

ക്യാംപ് പങ്കാളിത്തം

ശുചീകരണ യജ്ഞം

യോഗ

കായികക്ഷമത

രക്തദാനം

Hot Topics

Related Articles