ന്യൂഡൽഹി:തെരഞ്ഞെടുപ്പില്ലാതെ അധികാരം പിടിച്ചടക്കാനുള്ള അമേരിക്കയുടെ പുതിയ അജണ്ടയാണ് നേപ്പാളിൽ നടക്കുന്നതെന്ന് റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമി.തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമാ ഓളിയെ പുറത്താക്കി, വെറും ഒരു റാപ്പറായ ബാലേന്ദ്ര (ബാലെൻ) ഷായെ പ്രധാനമന്ത്രിയാക്കണമെന്നതാണ് അമേരിക്കൻ ശക്തികളുടെ ആവശ്യമെന്നും അർണബ് ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ തള്ളിക്കളയുന്ന നീക്കമാണിത്.
“സിഐഎയും അമേരിക്കയിലെ ഡീപ് സ്റ്റേറ്റും ചേർന്നാണ് നേപ്പാളിലെ ഭരണ അട്ടിമറി നടക്കുന്നത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന് പകരം ജനക്കൂട്ടത്തെ അക്രമാസക്തരാക്കി ‘മൊബോക്രസി’ കൊണ്ടുവരാൻ ശ്രമിക്കുന്നു. റാപ്പ് മ്യൂസിക് ഉണ്ടാക്കുന്ന ബാലെൻ അമേരിക്കയുമായി അടുപ്പമുള്ള ആളാണ്. ഉത്തരവാദിത്വമില്ലാത്ത ഒരു റബ്ബർ സ്റ്റാമ്പിനെ പ്രധാനമന്ത്രിയാക്കാനുള്ള അമേരിക്കയുടെ ഗൂഢാലോചനയാണ് നടക്കുന്നത്” എന്ന് അർണബ് പറഞ്ഞു.അദ്ദേഹം ബംഗ്ലാദേശിൽ അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ പിന്തുണയോടെ മുഹമ്മദ് യൂനസിനെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, നേപ്പാളിൽ സംഭവിച്ചതുപോലെ ഇന്ത്യയിലും ആവർത്തിക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറയുന്നത് നിരാശയിൽ നിന്നാണെന്നും അർണബ് വിമർശിച്ചു.“ഇന്ത്യയിൽ ജനാധിപത്യസ്ഥാപനങ്ങൾ ശക്തമാണ്. ഇവിടെ ഇത്തരം ഗൂഢാലോചനകൾക്ക് വഴിയില്ല. തെരഞ്ഞെടുപ്പിലൂടെ ഒരിക്കലും അധികാരത്തിലെത്താനാകാത്തതിനാലാണ് പ്രതിപക്ഷം ജനാധിപത്യസ്ഥാപനങ്ങളെ തകർക്കണമെന്ന് മോഹിക്കുന്നത്” എന്നും അർണബ് കൂട്ടിച്ചേർത്തു.