തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് സഭയിൽ അംഗീകാരം. പ്രമേയം ഉച്ചക്ക് ഒരു മണിക്ക് സഭ നിർത്തിവച്ച് ചർച്ച ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. അങ്കമാലി എംഎൽഎ റോജി എം ജോണാണ് അടിയന്തിര പ്രമേയ നോട്ടീസ് മുന്നോട്ട് വച്ചത്. രണ്ട് മണിക്കൂറാണ് ചർച്ച നടക്കുക.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി യാഥാർത്ഥ്യമാണെന്നും ഇതിനുള്ള കാരണങ്ങൾ ജനത്തിന് മുന്നിൽ ചൂണ്ടിക്കാട്ടാനുമാണ് സർക്കാർ ഇത് അവസരമായി കണ്ടത്. അതിനാലാണ് പ്രതിപക്ഷത്തോട് ചർച്ചയാകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.