ന്യൂഡൽഹി • ഔദ്യോഗിക വസതിയിൽ രാവിലെ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരെ യുവാവിന്റെ ആക്രമണം. ചില രേഖകൾ കൈമാറിയ ശേഷമാണ് ആക്രമണം നടന്നതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ അറിയിച്ചു
.മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പൊലീസ് ഗുജറാത്ത് സ്വദേശിയെന്ന് അവകാശപ്പെട്ട രാജേഷിനെ അറസ്റ്റ് ചെയ്തു. രാജ്‌കോട്ട് സ്വദേശിയാണെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് സ്ഥിരീകരിക്കാൻ ഗുജറാത്ത് പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.”
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ നടന്ന ജനസമ്പർക്ക പരിപാടിയിൽ ഒരു യുവാവ് മുഖ്യമന്ത്രിയെ സമീപിച്ച് രേഖകൾ നൽകി. പിന്നാലെ അടുത്തേക്ക് വലിക്കാൻ ശ്രമിച്ചു,” – സച്ചദേവ പറഞ്ഞു. ആക്രമണത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ പെട്ടെന്ന് പിന്നിൽ നിന്ന് ബഹളം കേട്ടു. തിരിഞ്ഞുനോക്കുമ്പോഴേക്കും അക്രമിയെ പൊലീസ് പിടികൂടിയിരുന്നു,” – ദൃക്സാക്ഷി വാർത്താ ഏജൻസിയോട് പറഞ്ഞു.
ബുധനാഴ്ചകളിൽ സ്ഥിരമായി നടക്കുന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. പരാതി നൽകാനെന്ന വ്യാജേന എത്തിയ ആൾ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.