ഭർത്താവും ബന്ധുക്കളും ക്രിമിനലുകൾ ; ആലുവയിൽ നവവധു തൂങ്ങി മരിച്ചു; യുവതിയുടെ മരണംഭർത്തൃ വീട്ടുകാർക്കെതിരെ പരാതി നൽകിയ ശേഷം : സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊച്ചി : ഭർത്തൃ വീട്ടുകാർക്ക് എതിരെ പരാതി നൽകിയ ശേഷം ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്.

ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്.

Hot Topics

Related Articles