ആക്രമണകാരികള്‍ നിങ്ങളുടെ ഫോണില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ സാധ്യത ; ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഡല്‍ഹി : ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇന്ത്യൻ ഗവണ്‍മെന്റ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (CERT-In) ആണ് ഈ സുരക്ഷാ നിർദ്ദേശം നല്‍കിയത്.

ആക്രമണകാരികള്‍ നിങ്ങളുടെ ഫോണില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ പലതും ചൂഷണം ചെയ്യപ്പെടാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആൻഡ്രോയ്ഡ് പതിപ്പുകളായ 12, 12L, 13 14 തുടങ്ങിയവയെല്ലാം സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്രെയിംവർക്ക്, സിസ്റ്റം, എആർഎം ഘടകങ്ങള്‍, മീഡിയടെക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ് സോഴ്സ് ഘടകങ്ങള്‍ എന്നിവയ്ക്കുള്ളില്‍ ഒന്നിലധികം കേടുപാടുകള്‍ ഉണ്ടെന്ന് CERT-ഇൻ ചൂണ്ടിക്കാട്ടുന്നത്. സാംസങ്, റിയല്‍മീ, വിവോ, ഷവോമി തുടങ്ങിയ ബ്രാൻഡുകള്‍ ഉപയോഗിക്കുന്നവരെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

Hot Topics

Related Articles