തിരുവല്ല : നാൽപ്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാ സത്രത്തിന് മുന്നോടിയായി ഭഗവൽ പ്രീതിക്കായി നടന്ന നന്ദികേശ പൂജയും ഗോപൂജയും ഭക്തിസാന്ദ്രമായി.കൃഷ്ണ വില്വാദ്രി എന്നീ ഗോക്കളെയും വെച്ചൂർ നന്ദികേശനെയും ആണ് പൂജിച്ചത്.ഇന്ന് രാവിലെ തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ നടന്ന നന്ദികേശ പൂജയിലും ഗോപൂജയിലും നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്.ആനന്ദേശ്വരം ശിവക്ഷേത്ര മേൽശാന്തി അഡ്വക്കേറ്റ് ടി കെ ശ്രീധരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.ലാൽ നന്ദാവനത്തിന്റെ ഗോശാലയിൽ നിന്നാണ് ഗോക്കളെയും നന്ദികേശനെയും എത്തിച്ചത്.ഭാഗവത സത്ര സമിതി ഭാരവാഹികളായ സുരേഷ് കാവുംഭാഗം ,പി കെ ഗോപിദാസ് ,ലാൽ നന്ദാവനം,ശ്രീനിവാസ് പുറയാറ്റ്, പ്രമോദ്, നരേന്ദ്രൻ ചെമ്പക വേലിൽ,വിഷ്ണു നമ്പൂതിരി ,ഭദ്രകുമാർ , വേണുഗോപാൽ,സി.കെ ബാലകൃഷ്ണപിള്ള, മാതൃസമിതി കൺവീനർ പ്രീതി ആർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.